ഹെയ്തിയിൽ തട്ടിക്കൊണ്ടു പോയ 12 മിഷനറിമാരെയും വിട്ടയച്ചു 

ഒരു അനാഥാലയത്തിൽ സേവനം ചെയ്തുവരുന്നതിനിടെ തട്ടിക്കൊണ്ടു പോകപ്പെട്ട അവസാന 12 മിഷനറിമാരെയും ഹെയ്തിയൻ സംഘം ഡിസംബർ 16 -ന് വിട്ടയച്ചു. ബന്ദികളെ മോചിപ്പിച്ച വിവരം ഹെയ്തി പോലീസ് വക്താവ് ഗാരി ഡെസ്‌റോസിയേഴ്‌സാണ് അറിയിച്ചത്.

തട്ടിക്കൊണ്ടു പോയി കൃത്യം രണ്ട് മാസങ്ങൾക്കു ശേഷമാണ് മിഷനറിമാരെ മോചിപ്പിച്ചത്.  പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നും അവരുടെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മിഷനറിമാരെ സഹായിക്കുന്ന ഒഹായോ ആസ്ഥാനമായുള്ള ‘അനബാപ്റ്റിസ്റ്റ്’ സംഘടന പറഞ്ഞു.

ഒക്‌ടോബർ 16 -നാണ് ‘400 മാവോസോ’ എന്ന ഹെയ്തിയൻ സംഘം 17 മിഷനറിമാരെ തട്ടിക്കൊണ്ടു പോയത്. ഒരു ബന്ദിക്ക് ഒരു മില്യൺ ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെടുകയും മോചനദ്രവ്യം നൽകിയില്ലെങ്കിൽ ബന്ദികളാക്കിയവരെ കൊല്ലുമെന്ന് സംഘത്തലവൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നവംബർ അവസാനത്തോടെ രണ്ട് ബന്ദികളെയും ഡിസംബർ ആറോടെ മൂന്ന് ബന്ദികളെയും നേരത്തെ മോചിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.