എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും ജീവിതം പറയുന്ന ചിത്രം ‘ദ റ്റു പോപ്പ്‌സ്’ തിയറ്റുകളിലേയ്ക്ക്

എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും ജീവിതകഥ പറയുന്ന ചലച്ചിത്രം ‘ദ റ്റു പോപ്പ്‌സ്’ ഈ മാസാവസാനം തീയേറ്ററുകളിലേയ്ക്ക്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം നവംബര്‍ 27-നാണ് തീയറ്ററുകളിലെത്തുക. 27-ന് അമേരിക്കയിലും 29-ന് യുകെ-യിലും ചിത്രം റിലീസ് ചെയ്യും. ഡിസംബര്‍ 20 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലും ചിത്രം ലഭ്യമാകും.

ഫ്രാന്‍സിസ് പാപ്പയുടെയും, എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിന്തകളും ആശയങ്ങളും പെരുമാറ്റരീതികളും ഇരുവരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര സ്‌നേഹവും ചിത്രീകരിച്ചിരിക്കുന്ന സിനിമ, ചലച്ചിത്രപ്രേമികളുടെ പ്രത്യേകിച്ച് ക്രൈസ്തവജനതയുടെ മനം കവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ന്യൂസിലന്‍ഡില്‍ നിന്നുള്ള നോവലിസ്റ്റും സിനിമാ നിര്‍മ്മാതാവുമായ ആന്റണി മാക്കാര്‍ത്തന്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലില്‍ നിന്നുള്ള ഫെര്‍ണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.