മുന്തിരിവള്ളികള്‍ സുന്ദരം-കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‍ഞ്ചേരി

മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ എന്ന മോഹന്‍ലാല്‍ സിനിമ സുന്ദരവും  സന്ദേശങ്ങള്‍ നല്കുന്നതുമെന്ന്  സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‍ഞ്ചേരി. എറണാകുളം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്‍ററില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

ഇന്നലെ വൈകീട്ടാണ് പി.ഓ.സി. യില്‍ സഭാംഗങ്ങള്‍ക്കായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമൊരുക്കിയത്. സിനിമ കാണാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു.

ആധുനിക കുടുംബങ്ങള്‍ക്കുള്ള വലിയ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറ‍ഞ്ഞു. ക്രൈസ്തവ കുടുംബങ്ങള്‍ക്കൊരു മാതൃക പാഠമാണ് ചിത്രം നല്‍ക്കുന്നത്. കുടുംബങ്ങളില്‍ ഉണ്ടായെക്കാവുന്ന തകര്‍ച്ചകള്‍ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നതെന്നും ചിത്രം വ്യക്തമാക്കുന്നു.

നിരവധി വൈദികരും സന്യാസിനികളും വിശ്വാസികളും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.