
വത്തിക്കാനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കായി സിനിമ ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രദർശനത്തിന് എത്തിച്ചേർന്നവരിൽ അഫ്ഗാൻ സ്വദേശികളായ നാല് സഹോദരങ്ങളും ഉൾപ്പെട്ടിരുന്നു. 14 -നും 20 -നും ഇടയിൽ പ്രായമുള്ള ഈ സഹോദരങ്ങളെ പാപ്പാ അഭിസംബോധന ചെയ്തു. ഇവരെ ഇറ്റലിയിലെത്തിച്ചത് ഒരു കത്തോലിക്ക അത്മായ സംഘടനയാണ്.
പാപ്പായുടെ ചിന്തകളെ സ്വാഗതം ചെയ്യുന്നതിന്റെയും കേൾക്കുന്നതിന്റെയും മനസ്സിലാക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഭാവിയെ അഭിമുഖീകരിക്കാൻ പരിശുദ്ധ പിതാവിന്റെ സാന്നിധ്യം അവർക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്നും നാലു പേരിൽ മൂത്ത കുട്ടിയായ ബിസ്മില്ല പറഞ്ഞു. ഇവരുടെ മാതാപിതാക്കൾ ഇറാനിലെ അഭയാർത്ഥി ക്യാമ്പുകളിലാണുള്ളത്.
‘ഫ്രാൻസെസ്കോ’ എന്ന ഡോക്യുമെന്ററിയായിരുന്നു അഭയാർത്ഥികൾക്കായി പ്രദർശിപ്പിച്ചത്. പ്രദർശനത്തിന്റെ അവസാനത്തോടെ എത്തിച്ചേർന്ന പാപ്പാ എല്ലാവരെയും സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും വാക്കുകളാൽ പ്രത്യാശാപൂരിതരാക്കി. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ 20 -ഓളം അഭയാർത്ഥികൾ അവിടെ സന്നിഹിതരായിരുന്നു.