ചട്ടം ലംഘിച്ചു; നാദിര്‍ഷയുടെ സിനിമയ്ക്ക് ‘ഈശോ’ എന്ന പേര് അനുവദിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍

‘ഈശോ’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും സിനിമയുടെ പേര് ഇതുവരേയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫിലിം ചേംബര്‍. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വിവാദങ്ങളും ചര്‍ച്ചകളും അരങ്ങേറുന്നതിനിടെയാണ് ഫിലിം ചേബറിന്റെ ഈ അറിയിപ്പ്. സിനിമയ്ക്ക് ‘ഈശോ’ എന്ന പേര് ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

സിനിമ പ്രഖ്യാപിക്കുന്നതിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചതും നിര്‍മ്മാതാവ് അംഗത്വം പുതുക്കാത്തതും ചിത്രത്തിന്റെ പേര് വിലക്കാന്‍ കാരണമായി ഫിലിം ചേബര്‍ ചൂണ്ടിക്കാട്ടി. എങ്കിലും ഒ.ടി.ടി. റിലീസിന് ഈ പേര് ഉപയോഗിക്കാം. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.