നാസികളിൽ നിന്ന് 2000 -പേരെ രക്ഷിച്ച സന്യാസിനിയെക്കുറിച്ചുള്ള സിനിമ

നാസികളിൽ നിന്ന് 2000 -പേരെ രക്ഷിച്ച സന്യാസിനിയെക്കുറിച്ചുള്ള സിനിമ ‘റെഡ് ഡി ലിബർട്ടാഡ്’ പെറുവിൽ പ്രദർശനത്തിനെത്തുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിൽ നാസി തടങ്കൽപ്പാളയങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം തടവുകാരെ രക്ഷിക്കാൻ സഹായിച്ച സിസ്റ്റർ ഹെലീന സ്റ്റഡ്‌ലർ എന്ന സന്യാസിനിയുടെ കഥ പറയുന്ന ചിത്രമാണിത്.

ജർമ്മൻ അധിനിവേശ സമയത്ത് ആയിരക്കണക്കിന് ഫ്രഞ്ച് പൗരന്മാരെയും കുട്ടികളെയും ഈ സന്യാസിനിയുടെ വീരോചിതമായ ഇടപെടൽ കൊണ്ട് മരണത്തിൽ നിന്ന് രക്ഷിച്ചു. ഒരു സാമ്രാജ്യത്തിന്റെ ശക്തിയെ ഇവർ ധൈര്യത്തോടെ വെല്ലുവിളിച്ചു. തടവുകാരെ പലവിധത്തിൽ രക്ഷപ്പെടാൻ സഹായിക്കുകയും അങ്ങനെ ഇവർ സ്വന്തം ജീവൻ അപകടത്തിലാക്കുകയും ചെയ്യുകയായിരുന്നു. ഈ സന്യാസിനി രക്ഷിച്ച നിരവധി ആളുകളിൽ ഒരാളായിരുന്നു പിന്നീട് ഫ്രാൻസിന്റെ പ്രസിഡന്റായ ഫ്രാങ്കോയിസ് ഡി മിത്തറാൻഡ്.

പാബ്ലോ മോറെനോ സംവിധാനം ചെയ്ത ഈ ചിത്രം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ പ്രദർശിപ്പിച്ചു. അർമേനിയ, മെക്സിക്കോ, റഷ്യ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഈ ചിത്രം അവാർഡുകൾ നേടുകയും ചെയ്തു. സിസ്റ്റർ ഹെലീനയായി അഭിനയിക്കുന്ന നടി അസംപ്റ്റ സെർന തന്റെ കരിയറിൽ ചെയ്യുവാൻ കഴിഞ്ഞതിൽ ഏറ്റവും മികച്ച വേഷമെന്നാണ് ഈ ചിത്രത്തിലെ അഭിനയത്തെ വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.