സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനം

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനം ആഗോള കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ആചരിക്കപ്പെട്ടു. 2015 ആഗസ്റ്റ് 6-നാണ് ഈ ദിനാചരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഫ്രാന്‍സീസ് പാപ്പാ കത്ത് നല്കിയത്.

ഓര്‍ത്തഡോക്സ് സഭ 1989 മുതല്‍ സെപ്റ്റംബര്‍ ഒന്നിന് ഈ പ്രാര്‍ത്ഥനാദിനം ആചരിച്ചു പോരുന്നു. ഒക്ടോബര്‍ 4 വരെ നീളുന്ന “സൃഷ്‌ടിയുടെ കാലാ”ചരണത്തിനും സെപ്റ്റംബര്‍ ഒന്നിന് തുടക്കമായി. സൃഷ്ടിയുടെ പരിപാലനത്തിന് ആഗോള ക്രൈസ്തവര്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും വഴി സവിശേഷമാം വിധം പങ്കുചേരുന്ന ഒരു സമയമാണിത്. “സൃഷ്‌ടിയുടെ കാലാ”ചരണം (SEASON OF CREATION) ഒരു എക്യുമെനിക്കല്‍ സംരംഭമാണ്.

കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭകളും ആംഗ്ലിക്കന്‍ സമൂഹവും ലൂതറന്‍ സഭയും ഇതര ക്രൈസ്തവ സമൂഹങ്ങളും ഇതില്‍ പങ്കുചേരുന്നു.

കടപ്പാട്: www.vaticannews.va