നൂറുവര്‍ഷമായ യൂണിവേഴ്‌സിറ്റിക്ക് ഫ്രാന്‍സിസ് പാപ്പായുടെ ആശംസകള്‍

ഇറ്റലിയില്‍ മിലാന്‍ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് പാപ്പാ ആശംസാ സന്ദേശം അയച്ചു. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

‘നൂറുവര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ അതുല്യ സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്റെ നാമത്തിലുള്ള കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ദിനമാണിന്ന്. പ്രത്യാശാഭരിതമായ ഭാവിയുടെ നായകരാകുവാന്‍ യുവജനങ്ങളെ സഹായിക്കുന്ന മഹത്തായ വിദ്യാഭ്യാസ ദൗത്യം തുടര്‍ന്നും നിര്‍വ്വഹിക്കുവാന്‍ ഈ സ്ഥാപനത്തിന് കഴിയുമാറാകട്ടെ’. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.