റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു

കാക്കനാട്: സര്‍വകലാശാല തലത്തില്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തിലെ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാര്‍ ദളിത് വികാസ് സൊസൈറ്റി ആണ് ഈ അനുമോദനസമ്മേളനം ഒരുക്കിയത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എം കോമില്‍ ഒന്നാം റാങ്ക് നേടിയ സൂര്യ വര്‍ഗീസ്, ബി എസ് സി ജിയോളജിയില്‍ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി എ ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക് നേടിയ ജിബിന്‍ എന്നിവരാണ് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏറ്റുവാങ്ങിയത്.

എസ് ഡി വി എസ് പ്രസിഡന്റ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ഫാ. ഷാജ്കുമാര്‍, ജെയിംസ് ഇലവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫാ. സിജു അഴകത്ത് എം എസ് റ്റി, ഫാ. ജോസഫ് തോലാനിയ്ക്കല്‍, സി. നമ്രത, സി. നയന, സി. അന്‍സ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.