പാപ്പയെ കാണാന്‍ ഫ്രെഡറിക്കോ രണ്ടാം തവണയും എത്തി

വത്തിക്കാന്‍: രണ്ടാം തവണയാണ് ഫ്രെഡറിക്കോ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാനെത്തിയത്. താന്‍ ആദ്യം പാപ്പയെ നേരിട്ട് കണ്ട അനുഭവം ഒരിക്കലും ഓര്‍മ്മയില്‍ നിന്ന് മായില്ലെന്ന് ഫ്രെഡറിക്ക് സന്തോഷത്തോടെ പറയുന്നു. ഡിസംബറില്‍, ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പതാം പിറന്നാളിന്റെ സമീപദിനങ്ങളിലായിരുന്നു ആ കൂടിക്കാഴ്ച.

”ആദ്യം പാപ്പയെ ഞാന്‍ കാണുന്നത് ഡിസംബറിലാണ്. അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. എന്റെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തിയായിരുന്നു അത്. ഇന്നും അത് തന്നെ ആവര്‍ത്തിക്കുമെന്നോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു.” ഫ്രെഡറിക്കോയുടെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ഇപ്രകാരം.

പിറന്നാള്‍ സമ്മാനവുമായാണ് ഫ്രെഡറിക്കോ ആദ്യം പാപ്പയെ സന്ദര്‍ശിക്കാനെത്തിയത്. ഒപ്പം ഭവനരഹിതരായവരെക്കുറിച്ച് പരാമര്‍ശിച്ച കത്തും പാപ്പയ്ക്ക് നല്‍കിയിരുന്നു, പാപ്പയുടെ മറുപടിക്കത്തും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സെന്റ് പീറ്ററിന്റെ ദേവാലയം കൂടി സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രെഡറിക്കോ.

ജനിച്ച് അധിക ദിവസം ആകുന്നതിന് മുന്‍പേ തലച്ചോറില്‍ രക്തസ്രാവം വന്ന് ഗുരുതരമായ നിലയില്‍ എത്തിയ ആളാണ് ഫ്രെഡറിക്കോ. അതിനെ തുടര്‍ന്ന് ഉണ്ടായ ശാരീരിക തടസങ്ങള്‍ക്ക് ഒന്നും അദ്ദേഹത്തിന്റെ മനസിന്റെ ബലത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.