വിവാഹിതര്‍ വിടാതെ വായിക്കേണ്ടത്

യൂലോജിയോ – മാര്‍ട്ടീന ദമ്പതികള്‍ ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചിട്ട് എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സ്പെയിന്‍കാരാണ് ഇവര്‍. യൂലോജിയോയ്ക്ക് നൂറും ഭാര്യയായ മാര്‍ട്ടീനയ്ക്ക് തൊണ്ണൂറ്റഞ്ചുമാണ് പ്രായം. 1942 – നവംബര്‍ 26- നായിരുന്നു ഇവരുട വിവാഹം. ആഗോള വിവാഹദിനമാണ് നവംബര്‍ 26.   2017- ലെ ‘ലൈഫ്‌ ടൈം ഓഫ് ലൗ’ -അവാര്‍ഡ്‌ ഈ ദമ്പതികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അതോടെ ഇവരുടെ ജീവിതം ലോകം അറിഞ്ഞു.

വിവാഹമോചനവും വേര്‍പിരിയലും ഒരു വാര്‍ത്ത പോലും അല്ലാതാകുന്ന കാലത്താണ് ഇത്രയും വര്‍ഷം ഒന്നിച്ച് ജീവിച്ച് ഈ ദമ്പതികള്‍ ലോകത്തിന് മുഴുവന്‍ മാതൃകയായിത്തീരുന്നത്. സ്‌പെയിനിലെ ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറയുന്നു, ക്ഷമയും പരസ്പരം സ്‌നേഹിക്കാനുള്ള മനസ്സുമാണ് തങ്ങളുടെ ഇത്രയും ദീര്‍ഘമായ ജീവിതത്തിന്റെ രഹസ്യം എന്ന്. വേര്‍പിരിയാന്‍ തീരുമാനിക്കുന്നവരോട് മാര്‍ട്ടീന ചോദിക്കുന്നു, ”എന്തു കൊണ്ട് ഇവര്‍ പരസ്പരം സംസാരിക്കുന്നില്ല? ക്ഷമിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? പരസ്പരം ക്ഷമിക്കാന്‍ സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.”

യൂലോജിയയ്ക്ക് 23 ഉം മാര്‍ട്ടീനയ്ക്ക് 18 ഉം പ്രായമുള്ളപ്പോഴാണ് അവര്‍ തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹനിശ്ചയത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് അവര്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷമാണ് തങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ച് തുടങ്ങിയതെന്ന് ഇരുവരും ചിരിയോടെ പറയുന്നു. സ്‌പെയിനിലെ പൊലാസ് ഫോഴ്‌സിലാണ് യൂലോജിയ ജോലി ചെയ്തിരുന്നത്. തന്റെ ഭാര്യയ്ക്കൊപ്പമാണ് യൂലോജിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചത്.

പരസ്പരം കാണാതെ ജീവിക്കാന്‍ സാധിക്കില്ലാത്ത അവസ്ഥയിലാണ് തങ്ങള്‍ ഇരുവരുമെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പരസ്പരമുള്ള സ്‌നേഹമാണ് ഈ ആഴമേറിയ അടുപ്പത്തിന് പുറകിലുള്ളത്. ”വിവാഹം എന്നത് ഭാഗ്യത്തിന്റെ കാര്യമല്ല, വിവാഹിതരായവര്‍ തമ്മില്‍ ആഴമേറിയ അടുപ്പമുണ്ടാകേണ്ടത് അത്യാവശ്യമാണ്. അപ്പോള്‍ മാത്രമേ അത് ജീവിതാവസാനം വരെ നിലനില്‍ക്കുകയുള്ളൂ.” മാര്‍ട്ടീന പറയുന്നു,

ഒരു ലക്ഷത്തിലധികം വിവാഹിതരാണ് വേര്‍പിരിയാന്‍ തയ്യാറായി ഇപ്പോള്‍ സ്‌പെയിനില്‍ ജീവിക്കുന്നത്. അതിനിടയിലാണ് ഇത്ര വലിയ ഒരു മാതൃക ഇവര്‍ രണ്ടുപേരും ലോകത്തിനു മുഴുവന്‍ നല്‍കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.