മാന്നാനം ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്

മാന്നാനം ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന് നടക്കും. വൈകിട്ട് 4 : 30 നു ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.

തുടർന്ന് പ്രദക്ഷിണം നടക്കും. തിരുനാൾ ദിനമായ ഇന്ന് രാവിലെ 6 . 30 , എട്ട്, 9.15 എന്നിങ്ങനെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 11 മണിക്ക് സിഎംഐ സന്യാസ സമൂഹത്തിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ സന്യസ്തരുടെ ദിനമായി ആചരിച്ചു. വിവിധ പ്രൊവിൻസുകളിൽ നിന്നെത്തിയ സന്യസ്തർ പ്രാർത്ഥനകളിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.