മുട്ടാര്‍ സെന്റ് തോമസ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുനാള്‍

വിശുദ്ധ അന്തോനീസിന്റെ നാമത്തില്‍ ഉള്ള അതിപുരാതന തീര്‍ത്ഥാടന കേന്ദ്രമായ മുട്ടാര്‍ സെന്റ് തോമസ് (കുമരഞ്ചിറ) പള്ളിയിലെ തിരുനാള്‍, ജനുവരി 13,14, 15 ദിവസങ്ങളില്‍ നടത്തപ്പെടും. ജനുവരി 13 നാണ് തിരുനാള്‍ കൊടിയേറ്റ്.

തിരുനാളിന് ഒരുക്കമായുള്ള ഒന്‍പതു ദിവസത്തെ നൊവേന ഇന്ന് മുതല്‍ തുടങ്ങും. കൊടിയേറ്റിനോട് അനുബന്ധിച്ച്, ഫാ. ഷാജി തുമ്പേച്ചിറ നയിക്കുന്ന പാദുവ കണ്‍വെന്‍ഷനും നടത്തപ്പെടും. പതിനാലാം തിയതി തിരുനാള്‍ പ്രദക്ഷിണവും പതിനഞ്ചാം തിയതി പ്രധാന തിരുനാളും നടത്തപ്പെടുന്നു.

തുടര്‍ന്ന് ഫെബ്രുവരി 20 മുതല്‍ 24 വരെ ബ്രദര്‍ സാബു ആറുതൊട്ടില്‍ നയിക്കുന്ന കൃപാഗ്‌നി 2019 ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തീ ശുശ്രൂഷയും നടത്തപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.