ഭ​ര​ണ​ങ്ങാ​നം ഭ​ക്തി​സാ​ന്ദ്രം; തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും

വി​​. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ മ​​ദ്ധ്യ​​സ്ഥ​​ത​​​​യി​​ൽ അ​​നു​​ഗ്ര​​ഹം തേ​​ടി ഭ​​ര​​ണ​​ങ്ങാ​​ന​​ത്തേയ്ക്ക്​ തീ​​ർത്ഥാ​​ട​​ക​​രു​​ടെ പ്ര​​വാ​​ഹം. പു​​ണ്യ​​വ​​തി​​യു​​ടെ ക​​ബറിടം സ്ഥി​​തി ചെ​​യ്യു​​ന്ന ചാ​​പ്പ​​ലി​​ലും, സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും, ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​ര​​മ​​ഠ​​ത്തി​​ലും വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം തു​ട​ങ്ങി. സ​​ഹ​​ന​​ത്തി​​ലൂ​​ടെ സ്വ​​ർ​​ഗം നേ​​ടി​​യ പു​​ണ്യ​​വ​​തി​​യു​​ടെ ആ​​ത്മീ​​യസാ​​ന്നി​​ധ്യ​​മു​​ള്ള ഭാ​​ര​​ത​​ ലി​​സ്യു ഇ​​നി​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ജ​​ന​​സാ​​ഗ​​ര​​മാ​​യി മാ​​റും.

10 ദി​​വ​​സം നീ​​ണ്ടുനി​​ൽ​​ക്കു​​ന്ന തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. രാ​​വി​​ലെ 10.45-ന് ​​പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​ന് തു​​ട​​ക്കം കു​​റി​​ച്ച് കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് 11-ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം 6.30-ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം.

തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.15-നും 6.30-​​നും 8.30-നും 11​​-നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-നും ​​അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ഘോ​​ഷ​​മാ​​യ റം​​ശ​​യും, 6.30-ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും 11-ന് ​​വി​​വി​​ധ ബി​​ഷ​​പ്പു​​മാ​​ർ വി​​വി​​ധ റീ​​ത്തു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.

തീ​​ര്‍ത്ഥാ​​ട​​ക​​ർ​​ക്കാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് തീ​​ർ​​ത്ഥാട​​ന​​കേ​​ന്ദ്ര​​വും പാ​​ലാ രൂ​​പ​​ത നേ​​തൃ​​ത്വ​​വും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 28-നാണ് പ്ര​​ധാ​​ന​ തി​​രു​​നാ​​ൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.