യേശുവിന്റെ തിരുശരീര-രക്തങ്ങളുടെ തിരുനാള്‍ ആചരണം

വ്യാഴാഴ്ച (03/06/21) ക്രിസ്തുവിന്റെ മാംസനിണങ്ങളുടെ തിരുനാള്‍ – ദിവ്യകാരുണ്യ തിരുന്നാള്‍ ആചരിക്കുന്ന കാര്യം ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണ് പൊതുവെയുള്ളതെങ്കിലും ഇറ്റലിയിലും മറ്റു നാടുകളിലും ഈ തിരുനാള്‍ ഈ വരുന്ന ഞായറാഴ്ചയാണ് (06/05/21) എന്നതും പാപ്പാ സൂചിപ്പിച്ചു. കൃപയുടെ സ്രോതസ്സും നമ്മുടെ ജീവിതസരണികളെ പ്രകാശിപ്പിക്കുന്ന വെളിച്ചവും ദിവ്യകാരുണ്യത്തില്‍ സ്‌നേഹത്തിന്റെയും മഹത്വത്തിന്റെയുമായ ആ രഹസ്യത്തില്‍ കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

‘നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി സ്വന്തം ശരീരം തന്നെ നല്‍കിയ ദൈവസ്‌നേഹത്തിന്റെ പ്രതീകമാണ് തിരുശരീര-രക്തങ്ങളുടെ തിരുനാള്‍. സൗഖ്യദായകമായ തിരുവോസ്തി ആന്തരിക മുറിവുകളെ ഉണക്കുന്നു. യേശുവിന്റെ വാക്കുകളുടേയും പ്രവര്‍ത്തികളുടേയും പ്രതീകവും പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യവുമായ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ദൈവസ്‌നേഹത്താല്‍ നിറയും. യേശുവിന്റെ ശരീരത്തില്‍ പങ്കുചേര്‍ന്ന് ഏകശരീരമായി തീരുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ക്രിസ്തുവിന്റെ മാംസവും രക്തവും അവര്‍ക്കോരോരുത്തര്‍ക്കും ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവിടത്തെ സാന്നിദ്ധ്യവും പിന്തുണയും അനുദിനം അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശ്വാസവും നിത്യമായ പുനരുത്ഥാനത്തിന്റെ അച്ചാരവും ആയിരിക്കട്ടെയെന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.