കറുത്ത നസറായന്റെ തിരുനാള്‍ ആഘോഷിച്ച്, ഫിലിപ്പീന്‍സ് ജനത 

ആഗോള സമൂഹത്തിന് മുന്നില്‍ തങ്ങളുടെ കത്തോലിക്കാ വിശ്വാസം ഉറക്കെ പ്രഘോഷിച്ച് ഫിലിപ്പീന്‍സ് ജനത കറുത്ത നസ്രായന്റെ തിരുനാള്‍ ആഘോഷിച്ചു. അഞ്ചു മില്യണ്‍ വിശ്വാസികളാണ് കറുത്ത നസ്രായന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യേശു ക്രിസ്തുവിന്റെ രൂപവുമായി നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.

നഗ്‌നപാദരായി തോളില്‍ കുരിശുമേന്തി നടത്തിയ പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ പങ്കെടുത്തു. ‘ട്രാസ്ലേസിയന്‍’ എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. 21 മണിക്കൂര്‍ കൊണ്ടാണ് ഇത്തവണത്തെ പ്രദക്ഷിണം പൂര്‍ത്തീകരിച്ചത്. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന ചടങ്ങായാണ് ട്രാസ്ലേസിയനെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്‌നപാദരായ വിശ്വാസികള്‍ തിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ നടന്നുനീങ്ങുന്നത്.

ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസെന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ, തടിയില്‍ തീര്‍ത്ത ശില്‍പ്പമാണ് കറുത്ത നസ്രായന്‍. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.