വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന്

ദൈവത്തിനിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് സാധു ജനങ്ങളുടെ ആശ്വാസമായി മാറിയ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന്. അദ്ദേഹത്തിൻറെ കബറിടം സ്ഥിതി ചെയ്യുന്ന രാമപുരം ഫൊറോനാ പള്ളിയിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് രാവിലെ മുതൽ വിവിധ സമയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിൽ പിതാക്കന്മാർ സന്ദേശം നൽകും.

ഉച്ചയ്ക്ക് ആഘോഷമായ റാസാ കുർബാനയും പ്രദക്ഷിണവും നടക്കും. ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് തിരുനാൾ ദിവസം കുഞ്ഞച്ചന്റെ പക്കൽ പ്രാർത്ഥനയുമായി കടന്നു വരുന്നത്. തിരുനാൾ ദിനം ദേവാലയത്തിൽ എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.