അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി ഹോളിവുഡ് ചിത്രം ‘ഫാത്തിമ’: ട്രെയ്‌ലർ പുറത്തിറങ്ങി

ഫാത്തിമയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഹോളിവുഡ് ചിത്രം ‘ഫാത്തിമ’ റിലീസിന് ഒരുങ്ങുന്നു. ഏപ്രിൽ 24-ന് അമേരിക്കയിലെ ആയിരത്തോളം തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

രണ്ടര ലക്ഷത്തോളം ആളുകളാണ് ട്രെയിലർ പുറത്തിറക്കി മണിക്കൂറുകൾക്കകം കണ്ടത്. ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും എല്ലാവരും ചലച്ചിത്രം കാണണമെന്നും പ്രൊഡ്യൂസർ നടാഷ ഹൗസ് പറഞ്ഞു. നൂറ്റിമൂന്നു വർഷം മുൻപ് നടന്ന സംഭവവും അതു നൽകുന്ന സന്ദേശവും ഇതേത്തുടർന്ന് ലോകത്തുണ്ടായ സംഭവവികാസങ്ങളും തനിമ ചോരാതെ തന്നെ ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

പിക്ച്ചർ ഹൗസിന്റെ ബാനറില്‍ ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റോകോർവോ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥ വലേരിയോ ഡി അന്നൻസിയോയും, ബർബര നിക്കോളോസി എന്ന സംവിധായകനും കൂടി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.