ഫാത്തിമാ പ്രത്യക്ഷത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

കൊച്ചി: പരിശുദ്ധ അമ്മ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. വിവിധ മരിയന്‍ മൂവമെന്റുകളുടെ സഹായത്തോടെ കൊച്ചിയിലും ഈ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ ചെയര്‍മാനായ ഒരു സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി കളമശ്ശേരി എമ്മാവൂസില്‍ ഏപ്രില്‍ 23 ന് ഒരുക്കധ്യാനം സംഘടിപ്പിക്കും. മെയ് 13 നാണ് ഫാത്തിമയില്‍ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്നേ ദിവസം ആഘോഷങ്ങള്‍ സംഘടിപ്പിക്കും.  കേരളത്തിലെ കത്തോലിക്കാ രൂപതയകളില്‍ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട മരിയന്‍ കേന്ദ്രങ്ങളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കാനും പദ്ധതിയുണ്ട്. ഒക്‌ടോബര്‍ അവസാനം നടക്കുന്ന മരിയന്‍ കോണ്‍ഫറന്‍സോടെ ആഘോഷപരിപാടികള്‍ക്ക് അവസാനമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.