ഫാത്തിമ മാതാവ് – 1917

ജസീന്ത, ലൂസിയ, ഫ്രാന്‍സിസ്‌കോ എന്നീ മൂന്ന് കുട്ടികള്‍ക്ക് മുന്നിലാണ് ഫാത്തിമ മാതാവ് പ്രത്യക്ഷപ്പെട്ടത്. ആടുമേയ്ക്കലായിരുന്നു ഇവരുടെ ജോലി. ആറു പ്രാവശ്യം ഈ കുട്ടികള്‍ക്ക് മുന്നില്‍  മാതാവ് പ്രത്യക്ഷപ്പെട്ടിരുന്നു. 1917 മെയ് 13 നും ഒക്‌ടോബര്‍ 13നും ആയിരുന്നു പോര്‍ത്തുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍.

കത്തോലിക്കാ വിശ്വാസികള്‍ പീഡനങ്ങളെ നേരിട്ടു കൊണ്ടിരുന്ന സമയത്താണ് ഫാത്തിമ എന്ന ചെറിയ ഗ്രാമത്തില്‍ മാതാവിന്റെ ഈ അത്ഭുതം നടക്കുന്നത്. ആ നൂറ്റാണ്ടിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷയുടെ സന്ദേശവുമായിട്ടായിരുന്നു മാതാവ് പ്രത്യക്ഷപ്പെട്ടത്. തന്റെ സന്ദേശം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് ശാന്തവും സമാധാനവുമായ ജീവിതവും ഒപ്പം ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗപ്രവേശനവും സാധ്യമാകുമെന്ന് പരിശുദ്ധ അമ്മ ഉറപ്പ് നല്‍കി.

പാപത്തിനുള്ള ശിക്ഷയാണ് യുദ്ധങ്ങളും ദുരിതങ്ങളും എന്ന് പരിശുദ്ധ അമ്മ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കാനും കൂടുതല്‍ പ്രാര്‍ത്ഥിക്കാനും എല്ലാവരും തയ്യാറാവുകയാണെങ്കില്‍ ദുരിതങ്ങളും സങ്കടങ്ങളും അകലുമെന്നും അമ്മ സന്ദേശത്തില്‍ പറഞ്ഞു.

ഫാത്തിമയിലെ ദര്‍ശനങ്ങള്‍ ലോകത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സന്ദേശമാണെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പിന്നീട് അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടില്‍ പിന്നീട് സംഭവിച്ച പല കാര്യങ്ങളും ഫാത്തിമയിലെ ദര്‍ശനത്തില്‍ മാതാവ് വെളിപ്പെടുത്തിയതായിരുന്നു.

2 COMMENTS

Leave a Reply to ഷീബാ ജെCancel reply