ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചു

മഹാരാഷ്ട്രയിൽ 2018 -ലെ ഭീമ കൊറേഗാവ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി ഒക്ടോബർ 23 -നാണ് ജാമ്യാപേക്ഷ നിരസിച്ചത്. രാജ്യമെമ്പാടും വൈദികന്റെ മോചനത്തിനായി മുറവിളി കൂട്ടുന്നതിനിടയിലാണ് ഈ നടപടി.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 83 കാരനായ വൈദികൻ ആരോഗ്യപമായ കാരണങ്ങളാൽ ജാമ്യം തേടിയിരുന്നു. ഇപ്പോൾ മുംബൈക്ക് സമീപമുള്ള തലോജ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ഫാ. സ്റ്റാൻ സ്വാമിയെ ഒക്ടോബർ എട്ടിന് രാത്രി അദ്ദേഹത്തിൻറെ വസതിയിൽ നിന്നും ആണ് എൻ.ഐ.എ അറസ്റ് ചെയ്തത്. അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യത്തുടനീളം പ്രകോപനം സൃഷ്ടിക്കുകയും നിരവധി വിഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ നേരിടുകയൂം ചെയ്തു എങ്കിലും അന്വേഷണ സംഘം മോചിപ്പിക്കുന്നതിനു  തയാറായില്ല. ഇത് വയോധികനായ ഒരു വ്യക്തിയോട് ചെയ്യുന്ന ക്രൂരതയാണ്.

കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കൗൺസിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. സ്റ്റാൻ സ്വാമിയെപ്പോലുള്ള ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ അത് (എൻ‌ഡി‌എ സർക്കാർ) ഇന്ന് എല്ലാ പരിധികളെയും മറികടന്നു. വര്‍ഷങ്ങളോളം ജാർഖണ്ഡിൽ, വിദൂര ഗ്രാമങ്ങളിലും കാടുകളിലും താമസിക്കുന്നവരുടെ അവകാശങ്ങൾക്കായി പോരാടുന്ന അദ്ദേഹത്തിന് ന്യൂനപക്ഷങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിഞ്ഞിരുന്നു എന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.