എം. എസ്. ടി സമൂഹാംഗമായ ഫാ. സിബി നെല്ലൂർ നിര്യാതനായി

എം. എസ്. ടി സമൂഹാംഗമായ ഫാ. സിബി നെല്ലൂർ നിര്യാതനായി. ഇന്ന് പുലർച്ചെ 2.45 -ന് ആയിരുന്നു മരണം. 2020 മുതൽ ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 48 വയസായിരുന്നു.

1973 ജനുവരി 27 -ന് മാനന്തവാടി രൂപതയിലെ കബനിഗിരിയിലാണ് ജനനം. 2000 ജനുവരി എട്ടിന് ആയിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം. കമ്യൂണിക്കേഷനിൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ മിഷൻ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കാൻസർ രോഗബാധിതനാകുന്നത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തി.

അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച (24 -10 -2021) രാവിലെ 7. 30 -ന് ഭരണങ്ങാനം ‘ദീപ്തി ഭവനി’ൽ കൊണ്ടുവരുന്നതും തുടർന്ന് 9. 30 – ന് അന്തിമ ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.