ആയിരത്തിലധികം വീടുകൾ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. 64 വയസായിരുന്നു. തിരുവനന്തപുരം, ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകൾആണ് പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്.

വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മികച്ച സംഘാടകനും, കർത്തവ്യബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.