കത്തോലിക്കാ മാധ്യമ പ്രവർത്തനത്തിന്റെ സ്വാധീനം ലോകത്തിനു വെളിപ്പെടുത്തിയ ഫ്രാൻസിസ്കൻ സന്യാസി 

അനേകം പ്രചോദനപരമായ സംഭവങ്ങളെയും മനുഷ്യരെയും സമൂഹത്തിനു മുന്നിൽ എത്തിക്കുകയും അവരുടെ വിശ്വാസത്തിന്റെ മാതൃക ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്ത ഫ്രാൻസിസ്കൻ വൈദികന്റെ സ്മരണയിൽ കത്തോലിക്കർ. കത്തോലിക്കാ മാധ്യമ പ്രവർത്തനത്തിന്റെ ശക്തിയും സ്വാധീനവും ലോകത്തിനു വെളിപ്പെടുത്തിയ സിൻസിനാറ്റിയിലെ വൈദികനും മാധ്യമ പ്രവർത്തകനുമായ ഫാ. ജാക്ക് വിന്റ്സിന്റെ വേർപാടിലാണ് അനേകായിരങ്ങൾ വേദനിക്കുന്നത്. 84 -കാരനായ ഫാ. ജാക്ക് വിന്റ്സ് ജനുവരി 11 -നാണ് മരണമടഞ്ഞത്.

‘സെന്റ് ആന്റണി മെസഞ്ചർ’ എന്ന മാസികയുമായി ബന്ധപ്പെട്ട് നാലു പതിറ്റാണ്ടുകളോളം അദ്ദേഹം പ്രവർത്തിച്ചു. 1999 മുതൽ 2002 വരെ അതിന്റെ എഡിറ്റർ ആയിരുന്നു നിര്യാതനായ ഈ വൈദികൻ. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള സംഭവങ്ങളും സ്വന്തം ഇടവകയിലെ ജനങ്ങളുടെ ഇടയിൽ നിന്നും കണ്ടെത്തിയ ജീവിതാനുഭവങ്ങളും ചിത്രങ്ങളും ലോകത്താകമാനം ഉള്ള കത്തോലിക്കാരോട് അദ്ദേഹം പങ്കുവച്ചു. അദ്ദേഹം പങ്കുവച്ചവയൊക്കെ അനേകരെ സ്വാധീനിക്കുകയും ചെയ്തു. അതിനു ഉദാഹരണമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ നിരവധി അവാർഡുകൾ. 2006 -ൽ കാത്തലിക് പ്രസ് അസോസിയേഷന്റെ ഉന്നത പുരസ്‌കാരമായ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് അവാർഡിനു ഫാ. ജാക്ക് വിന്റ്സ് അർഹനായി.

വിന്റ്സ് 1972 -ൽ സെന്റ് ആന്റണി മെസഞ്ചർ പ്രസ്സിൽ ജോയിൻ ചെയ്തു. മാസികയുടെ അസോസിയേറ്റ് എഡിറ്ററായി. മൂന്നുവർഷം ഈ പദവിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1999 മാർച്ചിൽ എഡിറ്റർ ആയി. അദ്ദേഹത്തിൻറെ ബുക്കുകൾ അനേകം രാജ്യങ്ങളിൽ വിറ്റഴിച്ചു. അദ്ദേഹത്തിൻറെ ബുക്കുകൾ ഒക്കെയും പ്രചോദനപരമായ വിഷയങ്ങളെ കേന്ദ്രീകരിച്ചവയായിരുന്നു. അതിനാൽ തന്നെ അവയ്ക്കു ആവശ്യക്കാർ ഏറെയായിരുന്നു. തൻറെ ഫ്രാൻസിസ്‌ക്കൻ സന്യാസ ജീവിതത്തിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളാണ് താൻ എഴുതിയതെന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.