തൃശൂർ ചേതനയുടെ സ്ഥാപക ഡയറക്ടർ അന്തരിച്ചു 

തൃശൂർ ചേതന സൗണ്ട് സ്റ്റുഡിയോയുടെ സ്ഥാപക ഡയറക്ടർ ഫാ. ഐസക്ക് ആലപ്പാട്ട് സിഎംഐ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. വാർധക്യ സഹജമായ ആരോഗ്യപ്രശ്ങ്ങളാൽ തൃശൂർ അമല ആശുപത്രയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരത്തോടെയാണ് മരണമടഞ്ഞത്. മെയ് ആറാം തീയതി രാവിലെ പത്തുമണിക്ക് ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ മൃതസംസ്കാരം നടക്കും.

ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, ക്യാമറമാൻ, തിരക്കഥാകൃത്ത്, നിരവധി പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നലം തികഞ്ഞ ഒരു അധ്യാപകൻ കൂടി ആയിരുന്നു. ടെലിവിഷൻ, മാധ്യമ മേഖലകളിൽ അനേകരുടെ മുൻഗാമിയായിരുന്നു അദ്ദേഹം. ഫിലിം ആൻഡ് ടെലിവിഷൻ ടെക്‌നോളജിയിൽ വിദേശത്തു നിന്നും ഉന്നതപഠനം പൂർത്തിയാക്കിയ അദ്ദേഹം തിരികെ നാട്ടിൽ എത്തിയാണ് ചേതന സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ഈ പ്രസ്ഥാനത്തെ സൗത്ത് ഇന്ത്യയിലെ മികച്ച സ്റ്റുഡിയോ ആയി ഉയർത്തുവാനും അദ്ദേഹം പരിശ്രമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.