“അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഞങ്ങളുടെ രക്ഷപെടൽ ഒരു അത്ഭുതമാണ്”: കത്തോലിക്കാ മിഷനറി

“ആ ദിവസം ഞങ്ങൾ രക്ഷപെട്ടില്ലായിരിക്കുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്കു ഒരിക്കലും രക്ഷപെടുവാൻ സാധിക്കില്ലായിരുന്നു. ഞങ്ങൾ രക്ഷപെട്ടതിന്റെ അടുത്ത ദിവസമായിരുന്നു വിമാനത്താവളത്തിൽ ചാവേർ ബോംബാക്രമണം ഉണ്ടായത്. ആ ദിവസം ഞങ്ങൾക്ക് അവിടെ നിന്ന് പോകാൻ സാധിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾക്കു ഒരിക്കലും അവിടെ നിന്നും പുറത്തു കടക്കുവാൻ കഴിയില്ലായിരുന്നു. കാബൂളിലെ ഇറ്റാലിയൻ എംബസ്സിയിലെ ചാപ്പലിൽ സേവനം ചെയ്തിരുന്ന ഫാ. ജിയോവാനി സ്കേലിസ് വെളിപ്പെടുത്തുന്നു.

എംബസ്സിയിലെ ജീവനക്കാർക്കും മറ്റ് നയതന്ത്ര പ്രതിനിധികൾക്കും പുറത്തുനിന്നുള്ള മറ്റുള്ളവർക്കുമായി വി. ബലിയർപ്പണവും മറ്റ് കൂദാശകളും ഫാ. ജിയോവാനിയുടെ നേതൃത്വത്തിലായിരുന്നു നടത്തിയിരുന്നത്. പരിമിതികൾക്കിടയിലും താരതമ്യേന സാധാരണ ജീവിതം നയിക്കുകയായിരുന്ന അഫ്ഗാനി കത്തോലിക്കാ ജനതയ്ക്ക് സേവനം നൽകിവരുന്നതിൽ തങ്ങൾ സന്തുഷ്ടരായിരുന്നു എന്ന് വത്തിക്കാന്റെ അധികാര പരിധിയിൽ വരുന്ന സുയി യൂറീസ് മിഷൻ ചുമതലയുള്ള ഫാ. ജോസ് കാർബജാൽ പറഞ്ഞു.

എന്നാൽ താലിബാന്റെ അധികാര കൈയ്യടക്കൽ എക്കാലത്തേക്കാളും മോശമായി. ഈ നിമിഷം നമുക്ക് അവർക്കായി നൽകാൻ കഴിയുന്ന സഹായം പ്രാർത്ഥനയാണ്. ഫാത്തിമ മാതാവിനായി പ്രത്യേകമായി സമർപ്പിക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ ജനതയെ മാതാവ് സംരക്ഷിക്കട്ടെ എന്നും ഫാ. ജിയോവാന്നി പ്രത്യാശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.