തലശ്ശേരി അതിരൂപതാംഗമായിരുന്ന ഫാ. ജോർജ് വണ്ടർകുന്നേൽ നിര്യാതനായി

തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെൻറ് മേരീസ് ഫൊറോനാ പള്ളി വികാരിയുമായിരുന്ന ഫാ. ജോർജ് വണ്ടർകുന്നേൽ നിര്യാതനായി. 57 വയസായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ ചെറുപുഴ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമ്മികത്വത്തിൽ ജയഗിരി സെന്റ് ആന്റണീസ് പള്ളിയിൽ.

കണ്ണൂർ ജില്ലയിലെ ഉദയഗിരി (ജയഗിരി) വണ്ടർകുന്നേൽ ജോസ് – റോസമ്മ ദമ്പതികളുടെ മകനാണ്. 1993 ഡിസംബർ 29 -ന് ആർച്ചുബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ചെമ്പേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. പാലത്തിൻകടവ്, മാംഗ്ളൂർ, പാലത്തൂർ, വിമലഗിരി, ഇരിട്ടി ചെറുപുഴ ഇടവകകളിൽ വികാരിയായും തലശ്ശേരി മൈനർ സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായും വൈദിക വിദ്യാർത്ഥികളുടെ പരിശീലകൻ എന്ന നിലയിലും സേവനം അനുഷ്ഠിച്ചു. 2017 മെയ് മുതൽ ചെറുപുഴ സെന്റ് മേരീസ് പള്ളിയുടെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.