ഭക്ഷണമെത്തിച്ച് ഫാസ്റ്റ് ടൂ ഫീഡ്  പദ്ധതി

മനില: വലിയ നോമ്പിന്റെ അവസരത്തില്‍ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി മനില രൂപത ഫാസ്റ്റ് ടൂ ഫീഡ് എന്ന പുതിയ പദ്ധതി തയ്യാറാക്കി. പോഷകാഹാരത്തിന്റെ കുറവ് മൂലം ദുരിതത്തിലായിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2005-ല്‍ ആരംഭിച്ച ‘ടേബിള്‍ ഓഫ് ഹോപ്പ്’പദ്ധതിയോട് അനുബന്ധിച്ചാണ് പുതിയ പദ്ധതിയും നടപ്പിലാക്കുന്നത്.

നോമ്പ് കാലം ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും മാത്രമല്ല, പാവപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനും മാറ്റി വയ്ക്കണമെന്ന് വിശ്വാസികളോട്  മനില അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലുയിസ് അന്റോണിയോ ടാഗ്ലേ ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഉപവാസത്തിലൂടെ മാറ്റിവയ്ക്കുന്ന ഭക്ഷണത്തിന്റെ തുക ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

”ക്രിസ്തുവിന്റെ ദാനശീലത്തെയാണ് നോമ്പിന്റെ ദിനങ്ങളില്‍ നാം അനുകരിക്കുവാന്‍ ശ്രമിക്കേണ്ടത്. , സാധുക്കളോട് നാം ഈ ദിനങ്ങളില്‍  ഏറെ അനുകമ്പ കാണിക്കണം. പ്രവര്‍ത്തിക്കാതെ നിശ്ചലരായി ഇരിക്കരുത്. അങ്ങനെ വരുമ്പോള്‍ നമുക്ക് മറ്റുള്ളവരോട് കരുണയോടെ പെരുമാറാന്‍ സാധിക്കില്ല. സഹോദരങ്ങളെ കാരുണ്യപൂര്‍വ്വം കരുതുന്ന ദിനങ്ങളായി നോമ്പിനെ നാം മാറ്റണം.” ഇടയലേഖനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.