ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്: കർഷകസമര ഐക്യദാർഢ്യസംഗമവും റാലിയും സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പടമുഖം ഫൊറോനാ കമ്മിറ്റിയുടെയും അതിരൂപതയുടൈ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻ വാലി ഡവല്‌പ്പെമെന്റ് സൊസൈറ്റിയുടെയും സംയുക്തനേതൃത്വത്തിൽ കർഷകസമര ഐക്യദാർഢ്യസംഗമവും റാലിയും ഇടുക്കി തടിയംപാട് സംഘടിപ്പിച്ചു.

കെസിസി-യുടെ പടമുഖം ഫൊറോനാ പ്രസിഡൻറ് അഭിലാഷ് പതിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെസിസി-യുടെ രൂപതാ പ്രസിഡൻറ് തമ്പി എരുമേലികര സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാളും കെ.സി.സി അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി.

ഐക്യദാർഢ്യസമരത്തിൽ പങ്കെടുത്തുകൊണ്ട് ജി.ഡി.എസ് വൈസ് പ്രസിഡന്റും പടമുഖം ഫൊറോന വികാരിയുമായ ഫാ. തോമസ് കൊച്ചുപുത്തൻപുരയിൽ, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, കെസിസിയുടെ അതിരൂപത ജനറൽ സെക്രട്ടറി ബിനോയ് ഇടയാടിയിൽ, എ.കെ.സി.സി പ്രതിനിധി ഷാജി തോമസ് കണ്ടാചാൻകുന്നേൽ, എം.സി. കുര്യാക്കോസ്, എറണാകുളം മിൽമ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, കെ.സി.സി ഫൊറോന ഭാരവാഹികളായ സണ്ണി ചെറുകുന്നത്ത്, ബേബി കൊല്ലപ്പള്ളി, റെജി കപ്ലിങ്ങാട്ട്, ബിൻസ് പുതുശ്ശേരി, രൂപത ഓർഗനൈസിങ് സെക്രട്ടറി ജോസ് കുടുംബകുഴി എന്നിവർ പ്രസംഗിച്ചു.

ബിനോയി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.