ഫരീദാബാദ് രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിക്കും

കൊറോണ രോഗബാധയിൽ നിന്നും മോചിക്കപ്പെടുന്നതിനും ആത്മീയ സംരക്ഷണം ലഭിക്കുന്നതിനുമായി ഫരീദാബാദ് സീറോ മലബാര്‍ രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും അമലോത്ഭവ മാതാവിന്റെ ഹൃദയത്തിനും സമര്‍പ്പിക്കുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ആണ് ഈ കാര്യം അറിയിച്ചത്.

ശനിയാഴ്ച രാത്രി ഏഴിന് ദിവ്യബലി, സമര്‍പ്പണ പ്രാര്‍ത്ഥന, കൊന്ത നമസ്‌കാരം എന്നിവയോടെയാകും സമര്‍പ്പണം നടക്കുക. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ യൂട്യൂബിലൂടെയാകും വിശ്വാസികള്‍ക്കായി തല്‍സമയം സംപ്രേഷണം ചെയ്യുക.