വിശ്വാസികൾക്കുള്ള കുടുബക്ഷേമ പദ്ധതികൾ സജീവമാക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ

വിശ്വാസികൾക്കായുള്ള കുടുബക്ഷേമ പദ്ധതികൾ കത്തോലിക്കാ സഭ ഭാരതത്തിലുടനീളം കൂടുതൽ സജീവമാക്കുമെന്നും ഇതിനായി സജീവമാക്കുമെന്നും ഇതിനായി വിശ്വാസീ സമൂഹമൊന്നാകെ പരിപൂർണ്ണ പിന്തുണ നൽകുമെന്നും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി. സി സെബാസ്റ്റ്യൻ.

കുടുബക്ഷേമ പദ്ധതികൾ കത്തോലിക്കാ സഭയിൽ പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ 174 രൂപതകളും കാലങ്ങളായി ഒട്ടേറെ കുടുംബക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിനും ജനങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സഭയുടെ പങ്കുവെയ്ക്കലുകൾ ഏറെ ശക്തമായി തുടരുമെന്നും വി. സി സെബാസ്റ്റ്യൻ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.