പന്ത്രണ്ട് സഹോദരങ്ങൾ അടങ്ങിയ കുടുംബം ലോക റെക്കോർഡിൽ

പന്ത്രണ്ട് സഹോദരങ്ങൾ അടങ്ങിയതാണ് ഡി ക്രൂസ് കുടുംബം. ഡിസംബർ 15 -ന് ഗിന്നസ് റെക്കോർഡിൽ ഇവർ ഇടം പിടിച്ചു. ഒൻപത് പെൺമക്കളും മൂന്ന് ആൺമക്കളും അടങ്ങിയ ഈ കുടുംബത്തിലെ മൂത്തയാൾ ഡോറെന് 97 വയസും ഏറ്റവും ഇളയ സഹോദരി യൂജീനിയയ്ക്ക് 75 വയസും ആണ് പ്രായം. മാതാപിതാക്കളായ മൈക്കിളിനും സിസിലിയ ഡി ക്രൂസിനും ജനിച്ച ഈ പന്ത്രണ്ട് മക്കളും താമസിക്കുന്നത് വളരെ അകലെയാണെങ്കിലും അവർ ഹൃദയംകൊണ്ട് വളരെ അടുത്താണ്. ഇവരെ ഒന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് അവരുടെ കത്തോലിക്കാ വിശ്വാസമാണ്.

ഈ പന്ത്രണ്ട് സഹോദരങ്ങളിൽ ഒരാളായ മൈക്കിൾ പൗരോഹിത്യ വിളി സ്വീകരിച്ചു. വിരമിക്കുന്നതിനുമുമ്പ് കാനഡയിലെ ടൊറന്റോയിൽ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചു. വിശ്രമ ജീവിതം നയിക്കുന്നുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങൾക്കും ശുശ്രൂഷകൾക്കും അദ്ദേഹം മുൻപന്തിയിലാണ്. വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെ സന്നദ്ധ പ്രവർത്തനങ്ങളിലും മറ്റും ഈ സഹോദരങ്ങളും വളരെയധികം പ്രവർത്തനസജ്ജരാണ്.

ഈ പന്ത്രണ്ട് സഹോദരങ്ങളും അടിയുറച്ച കത്തോലിക്കാ വിശ്വാസികൾ ആയിരുന്നു. അതിനാൽ തന്നെ തങ്ങളുടെ വിശ്വാസം കുടുംബത്തിലെ യുവതലമുറയ്ക്ക് അവർ കൈമാറി. അങ്ങനെ ഡി ക്രൂസ് കുടുംബം വർഷങ്ങളായി കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാനും ദൈവത്തെ സേവിക്കാനും മുൻപന്തിയിൽ തന്നെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.