കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും വളരണം

ഫ്രാന്‍സിസ് പാപ്പാ നല്കുന്ന ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാ നിയോഗമാണ് കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും വളരണം എന്നത്.

ആഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിലാണ്, കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും വളര്‍ന്ന് മാനവപുരോഗതിയുടെ പാഠശാലകളാകണമെന്ന് ഫ്രാന്‍സിസ് പാപ്പാ, @pontifex എന്ന ഹാന്‍ഡിലിലുള്ള ‘ട്വിറ്ററി’ലൂടെ ഉദ്ബോധിപ്പിച്ചത്.

പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ നമ്മുടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം –  എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.