ക്രിസ്ത്യൻ നേഴ്‌സുമാർക്കെതിരെ വ്യാജ മതനിന്ദാകുറ്റം ആരോപിക്കുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ വർദ്ധിക്കുന്നു

ക്രിസ്ത്യൻ നഴ്‌സുമാരിൽ വ്യാജ മതനിന്ദാകുറ്റം ആരോപിക്കുന്നതായ സംഭവങ്ങൾ പാക്കിസ്ഥാനിൽ വർദ്ധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിൽ പാക്കിസ്ഥാനിലെ ക്രൈസ്ത വിശ്വാസികളായ മൂന്നു നേഴ്‌സുമാർക്ക് മേലാണ് മതനിന്ദാകുറ്റം ആരോപിക്കപ്പെട്ടത്. ലാഹോറിലെ മെന്റൽ ഗവൺമെൻറ് ആശുപത്രിയിലെ നാല് നേഴ്‌സുമാരാണ് ഇസ്ലാം മതത്തെ അപമാനിച്ചു എന്ന പേരിൽ കുറ്റാരോപിതരായിരിക്കുന്നത്. ഏപ്രിൽ 28 നു ക്രിസ്ത്യൻ നേഴ്സ്മാരിൽ ഒരാൾ പാകിസ്ഥാനിലെ അവസ്ഥയെക്കുറിച്ചു സംസാരിക്കുന്ന വീഡിയോ സന്ദേശം വാട്സ് ആപ്പിൽ പങ്കു വെയ്ക്കുകയുണ്ടായി. ഇതേ തുടർന്നാണ് സംഭവങ്ങൾ അരങ്ങേറുന്നത്.

വീഡിയോ പങ്കുവച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നേഴ്സിംഗ് സൂപ്രണ്ട് ഖാലിദ സുലേറി ആശുപത്രിയിലെ മുസ്ലീം ജീവനക്കാരെ എല്ലാം കൂട്ടിച്ചേർത്ത് അവിടെത്തന്നെയുള്ള ചാപ്പലിൽ പോയി ഇസ്ലാമിക രീതിയിലുള്ള പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്തു. ഇത് ക്രൈസ്തവരായ നഴ്സുമാർക്കെതിരെയുള്ള അവരുടെ പ്രതിഷേധമായിരുന്നു. 105 ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാരുള്ള ഈ ആശുപത്രിയിൽ ആഴ്‌ചയിൽ അരമണിക്കൂർ സമയം ചാപ്പലിൽ പൊതു ആരാധന നടത്തുവാൻ പഞ്ചാബ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി അനുമതി നൽകിയിരുന്നു.

പാക്കിസ്ഥാനിലെ വിദ്യാഭ്യാസം, ആതുര സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ തുടക്കകാലം മുതൽ ക്രൈസ്തവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആരാലും ശ്രദ്ധിക്കുവാനോ സ്പർശിക്കുവാനോ സാധിക്കാത്ത മനുഷ്യരോട് സ്നേഹവും കാരുണ്യവും കാണിക്കുന്ന മാതൃകാപരമായ നിരവധി ക്രിസ്ത്യൻ ആശുപത്രികൾ പാക്കിസ്ഥാനിലുണ്ട്. എന്നാൽ നേഴ്സുമാർ പങ്കുവെച്ച വീഡിയോയിൽ യാതൊരു വിധത്തിലുള്ള മത നിന്ദയും ഇല്ലെന്നു ഹ്യൂമൻ ലിബറേഷൻ കമ്മീഷൻ കൺട്രി കോ- ഓർഡിനേറ്റർ നദീം സാമുവൽ പറഞ്ഞു. ഈ സംഭവത്തെക്കുറിച്ചു അന്വേഷിച്ചപ്പോൾ മുസ്ലീം നഴ്സുമാർ ക്രൈസ്തവരായ നഴ്സുമാരെ വെറുക്കുന്നുവെന്നും ജോലിയിൽ പോലും വലിയ വിവേചനം കാണിക്കുന്നു എന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.