പാപ്പായുടെ സന്ദേശം തെറ്റായി പ്രചരിപ്പിച്ച  വീഡിയോ; സത്യം തുറന്നു കാട്ടി മലയാളി വൈദികന്‍ 

ഫ്രാന്‍സിസ് പാപ്പാ, മരിയ ഭക്തിയെ തള്ളിപറയുന്ന രീതിയില്‍ ഉള്ള വീഡിയോയുടെ കള്ളത്തരം പൊളിച്ച് മലയാളി വൈദികന്‍. ഇംഗ്ലീഷ് പരിഭാഷയില്‍ തെറ്റായ അടിക്കുറുപ്പുകള്‍ നല്‍കിയായിരുന്നു പാപ്പായ്ക്കെതിരെയുള്ള പ്രചരണം. റോമില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. മാത്യു ജിന്‍ന്റോ മുരിയാന്‍കരി എന്ന മലയാളി വൈദികനാണ് ശരിയായ തര്‍ജ്ജമയും വ്യാജ തര്‍ജ്ജമയും തമ്മില്‍ താരതമ്യപ്പെടുത്തുന്ന വീഡിയോ പോസ്റ്റ്‌ ചെയ്തുകൊണ്ട് സത്യം തുറന്നുകാട്ടിയത്.

ഈ വീഡിയോ വ്യാജമാണന്നും ഇറ്റാലിയന്‍ ഭാഷയില്‍ നിന്നും തെറ്റായിട്ടാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നും ഡോ. ഫാ. ജോഷി മയ്യാട്ടില്‍ നേരത്തെ ചൂണ്ടികാട്ടിയിരുന്നു.

പാപ്പ പറയുന്നതില്‍ നിന്നും പൂര്‍ണമായും വിഭിന്നമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വ്യാജ വീഡിയോ. ഫ്രാന്‍സിസ് പാപ്പയെ അംഗീകരിക്കാത്തവരാണ് വ്യാജ വീഡിയോയ്ക്ക് പിന്നില്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.