ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ്

കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021’ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പുണ്ടാക്കി പണം തട്ടാൻ ശ്രമം. ലോഗോസ് പരീക്ഷക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും 100 രൂപ ഫീസ് അടക്കാനുമായി ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ അയക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. അഖിലേഷ് കുമാർ ചൗധരി എന്ന ആളിന്റെ പേരിലാണ് ഈ ആപ്പ് പ്രചരിക്കുന്നത്.

ഈ ആപ്പ് ബൈബിൾ കമ്മീഷന്റെ പേരിലുള്ളതല്ലെന്നും ഈ തട്ടിപ്പിൽ വീഴരുതെന്നും കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി സി.എസ്.ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.