അകത്തെ വിശ്വാസം; ജയിൽ വാസികളായ കത്തോലിക്കർക്ക് ഒരു മാർഗദർശി

തന്റെ ഉള്ളിലുള്ള വിശ്വാസത്തെ തിരിച്ചറിയാനും അത് അനുദിന ജീവിതത്തിൽ പുലർത്താനും ജയിൽവാസികളെ സഹായിക്കുന്ന തരത്തിലുള്ള പുസ്തകം പുറത്തിറക്കി,റിഡംപ്ന്റോറിസ്റ്റ് പബ്ലിക്കേഷന്‍സ്.

ദൈവത്തിന്റെ കരുണ, പ്രാർത്ഥന, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യം, അതിനോടുള്ള ഭക്തി, വിശുദ്ധ ഗ്രന്ഥം, തുടങ്ങിയ കാര്യങ്ങളാണ് പ്രിസൺ ചാപ്ലിൻ ഫാ. എഡ്ഡി മക് ഗി, തന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

എഡിറ്റർ എന്ന നിലയിൽ ജയിലുകൾ സന്ദര്‍ശിച്ച്, അവരോട് സംസാരിച്ച്,വിവരങ്ങൾ ക്രോഡീകരിച്ച്, പ്രസിദ്ധീകരണത്തിന് യോഗ്യമാക്കിയതിൽ സി. ജാനറ്റ് ഫേൺസിനും പങ്കുണ്ട്. ഇംഗ്ളണ്ടിലെ മെത്രാൻ സമിതിയാണ് പുസ്തക പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.