മഹാമാരിക്കാലത്തെ സംഘര്‍ഷവും ആകുലതയും കുറയ്ക്കാന്‍ വിശ്വാസജീവിതം സഹായിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

മഹാമാരിയുടെ കാലത്ത് ആകുലതയും സംഘര്‍ഷവും ഏകാന്തതയും കുറയ്ക്കാന്‍ ദൈവവിശ്വാസമാണ് ആളുകളെ കൂടുതല്‍ സഹായിച്ചതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

1600 വ്യക്തികളുമായി നടത്തിയ ചോദ്യോത്തരങ്ങളെ തുടര്‍ന്നാണ് സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ പങ്കെടുത്തവരില്‍ 40 ശതമാനം കത്തോലിക്കരായിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിനും മതപരമായ വിശ്വാസം തങ്ങളെ ഏറെ സഹായിച്ചതായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

35 ശതമാനം ആളുകളും മഹാമാരിക്കാലത്ത് തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയെന്നും 19 ശതമാനം തിരുവചന പഠനത്തിലും ബൈബിള്‍ വായനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും വെളിപ്പെടുത്തി. പകര്‍ച്ചവ്യാധിയുടെ കാലതത് ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ വര്‍ദ്ധനവുണ്ടായതായും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.