ഇടിക്കൂട്ടിലെ ദൈവവിശ്വാസം

ബോക്‌സിംഗ് പോലെ കഠിനമായി ഒരു കായിക പരിശീലനം നടത്തുന്ന ഒരാള്‍ക്ക് വിശ്വാസ ജീവിതം നയിക്കാന്‍ കഴിയുമോ എന്നതിനെ പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ ഡോക്യുമെന്ററിയാണ് ‘റിംഗ് ഓഫ് ഫെയ്ത്ത്’.

ഡോക്യുമെന്ററിയില്‍ വിവരിച്ചിരിക്കുന്നത് മുന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ പൗളി മാലിഗ്‌നാഗി, രണ്ടുതവണ ലോക ചാമ്പ്യന്‍ വെല്‍റ്റെര്‍വെയ്റ്റ് ബോക്‌സര്‍ ഷാന്‍ പോര്‍ട്ടര്‍ എന്നിവരുടെ ജീവിതമാണ്.

ഒരു പോരാട്ടത്തിനുശേഷം ബോക്‌സര്‍മാരുടെ, ദൈവത്തിനുള്ള നന്ദി പ്രകടനം നിരീക്ഷിച്ചതിന് ശേഷമാണ് വിശ്വാസവും ഈ കായിക വിനോദവും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യാന്‍ താന്‍ തീരുമാനിച്ചതായി ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ് ക്രെയ്ഗ് ടുബിയോലോ വിശദീകരിക്കുന്നു.

‘ക്രൂരമായ പോരാട്ടത്തിന് ശേഷം അവര്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പറയുന്നതായി ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചു,: ‘എന്റെ രക്ഷിതാവായ എന്റെ രക്ഷിതാവായ ദൈവത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. എന്ന്. അതുകൊണ്ടാണ് ഈ വിഷയം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ സ്വയം ചോദിച്ചു: ‘ഒരാള്‍ക്ക് എങ്ങനെ ഇടിക്കൂട്ടിലേക്ക് പ്രവേശിക്കാനും, മറ്റൊരാളുമായി യുദ്ധം ചെയ്യാനും, തുടര്‍ന്ന് ദൈവത്തിന് നന്ദി പറയാനും സാധിക്കും എന്ന്..’ അത് മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്നോടുതന്നെ ആരാഞ്ഞു: ‘ ഈ ഉപദ്രവിക്കാനുള്ള കഴിവ് ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമാണെന്ന് അവര്‍ കരുതുന്നുണ്ടോ? അങ്ങനെയാണെങ്കില്‍, ബോക്‌സിംഗ് ഒരു പാപമാണോ? എപ്പോഴാണ് അത് പാപമാകുന്നത്?

ഡോക്യുമെന്ററി സമയത്ത്, താന്‍ അഭിമുഖം നടത്തിയ ബോക്‌സര്‍മാരില്‍ പലര്‍ക്കും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ‘ഞാന്‍ കണ്ടെത്തിയ എല്ലാ ബോക്‌സര്‍മാര്‍ക്കും ദൈവവിശ്വാസമുണ്ടെന്ന് ഞാന്‍ പറയും. ചിലര്‍ മുസ്ലീം അല്ലെങ്കില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളായിരുന്നു. തങ്ങള്‍ ജീവിതത്തില്‍ ഒന്നുമല്ലാതിരുന്ന കാലത്തെക്കുറിച്ചും ദൈവത്തില്‍ ആശ്രയിച്ച് വിജയിച്ചതിനെക്കുറിച്ചും പലരും വാചാലരായി.

റിംഗിലെ കാഠിന്യം ഉണ്ടായിരുന്നിട്ടും, അവര്‍ക്കെല്ലാം മികച്ച കുടുംബാന്തരീക്ഷം ഉണ്ടെന്നും ഡോക്യുമെന്ററി കാണിക്കുന്നു. ബ്രൂക്ലിന്‍ രൂപതയിലെ കത്തോലിക്കാ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഡിസാലെസ് മീഡിയ ഗ്രൂപ്പാണ് ‘റിംഗ് ഓഫ് ഫെയ്ത്ത്’ നിര്‍മ്മിച്ചത്.