ദൈവവിശ്വാസം നിരാശ അകറ്റുന്നതായി പഠനങ്ങള്‍

ജീവിതനൈരാശ്യവും അതേത്തുടര്‍ന്നുള്ള ആത്മഹത്യകളും ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍. ഇതിന് കാരണവും പരിഹാരവും അന്വേഷിച്ച് നോര്‍ത്ത് കരോളിനയിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാവുകയുണ്ടായി.

മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും നിരാശയെ അകറ്റാന്‍ കഴിയും എന്നതായിരുന്നു അതിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. ചെറിയ രീതിയിലെങ്കിലും മതവിശ്വാസത്തോടും ദൈവികചിന്തയോടും കൂടെ ആയിരിക്കുന്നവര്‍ക്ക് നിരാശയിലെ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. അതുപോലെ തന്നെ പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം നിരാശയുടെയും മനോവിഷമത്തിന്റെയും കാഠിന്യത്തില്‍ ആയിരിക്കുന്നവര്‍ക്കു പോലും ദൈവവിശ്വാസത്തിലേയ്ക്ക് എത്തിപ്പെടാനായാല്‍ വലിയ ആശ്വാസവും അവിശ്വസനീയയമായ മാറ്റവും ഉണ്ടാകുന്നുണ്ട് എന്നതാണ്.

അതുപോലെ തന്നെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടലുകള്‍ നേരിടേണ്ടി വന്നവര്‍ക്കും ദൈവവിശ്വാസം വലിയ ആശ്വാസമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.