ഇറ്റാലിയൻ മിഷനറിയുടെ വേർപാടിൽ വേദനയോടെ ഫൈസലാബാദ്

പാക്കിസ്ഥാനിൽ 60 വർഷത്തോളം മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇറ്റാലിയൻ വംശജനും ഡൊമിനിക്കൻ മിഷനറിയുമായ ഫാ. ആൽഡിനോ അമാറ്റോയുടെ നിര്യാണത്തിൽ വേദനിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവ സഭ. അദ്ദേഹം തന്റെ തൊണ്ണൂറാം വയസിൽ കോവിഡ് -19 മൂലമാണ് മരിച്ചത്. ഒകര ജില്ലയിൽ അന്ധരായ നിരവധി കുട്ടികളെ പഠിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

ഫാ. അമാറ്റോ, 1962 -ൽ ആണ് പാക്കിസ്ഥാനിൽ ഒരു മിഷനറിയായി എത്തിയത്. ഈ 59 വർഷങ്ങളിൽ ഖുഷ്പൂർ, സാഹിവാൾ, ഫൈസലാബാദ്, ചിച്ചാവത്നി, ഒകര തുടങ്ങി നിരവധി നഗരങ്ങളിൽ പാവപ്പെട്ടവരുടെ ഇടയിൽ മിഷ്ണറിയായി സേവനമനുഷ്ഠിച്ചു. അന്ധർക്ക് പ്രത്യേക ശ്രദ്ധ അദ്ദേഹം നൽകി. നിരവധി പള്ളികളും സ്കൂളുകളും ഹോസ്റ്റലുകളും നിർമ്മിച്ചു. അവരിൽ പലരെയും ബിരുദ പഠനം വരെ അദ്ദേഹം സഹായിച്ചിരുന്നു.

“അനേകം വൈദികരെ പ്രചോദിപ്പിച്ചിരുന്ന ഒരു ആത്മീയ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തിനും പ്രവൃത്തികൾക്കും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം പാക്കിസ്ഥാനിലെ ഒരു മഹാപുരോഹിതനും മിഷനറിയുമായിരുന്നു” -ഫൈസലാബാദ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്മത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.