ഫേസ്ബുക്കിലൂടെ ഇനി പ്രാര്‍ത്ഥനാ അപേക്ഷകളും സാധ്യമാകും

ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രാര്‍ത്ഥനാ അപേക്ഷകള്‍ ലോകത്തെ അറിയിക്കുന്നതിനായി പുതിയ ഫംങ്ഷന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പകര്‍ച്ചവ്യാധികളുടെ കാലത്ത് ഫെയ്ത്ത് കമ്മ്യൂണിറ്റികളെ എങ്ങനെ സംഘടിപ്പിക്കാം, ഏകോപിപ്പിക്കാം എന്നതിന്റെ ഭാഗമായിട്ടാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള ഫങ്ഷന്‍ ആരംഭിക്കുന്നത്.

ഇതനുസരിച്ച് ഓരോ വ്യക്തിപരമായ പോസ്റ്റുകള്‍ക്കും ചുവടെ പ്രാര്‍ത്ഥനാ അപേക്ഷകള്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ലൈക്ക് ബട്ടണും ഐ പ്രെയ്ഡ് എന്ന ബട്ടനും ക്ലിക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈസ്റ്റര്‍, വിശുദ്ധവാര അവസരങ്ങളില്‍ മതപരമായ സമൂഹങ്ങളില്‍ നിന്ന് നിരവധിയായ ട്രാഫിക് ഫേസ്ബുക്കിന് ഉണ്ടാകാറുണ്ടെന്നും ഫേസ്ബുക്ക് വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.