നൈജറിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ആറ് പേരെ കൊലപ്പെടുത്തി

നൈജറിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ആറ് പേരെ കൊലപ്പെടുത്തി. നൈജറിലെ മക്കൽഡോണി ബോർഡർ പോസ്റ്റിലാണ് ഈ സംഭവം നടന്നത്. ഡിസംബർ 28, 29 തീയതികളിൽ രാത്രി നടന്ന ആക്രമണങ്ങളിൽ ഒരു പോലീസുകാരനും രണ്ട് കസ്റ്റംസ് ഓഫീസർമാരും മൂന്ന് പ്രദേശവാസികളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കസ്റ്റംസ് ഓഫീസർമാരും പട്ടാളക്കാരും പോലീസ് ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരിക്കുന്ന മക്കൽഡോണി ബോർഡർ പോസ്റ്റ് തീവ്ര ഇസ്ലാമിസ്റ്റുകൾ പതിവായി ലക്ഷ്യമിടുന്ന മേഖലയാണ്. 2012 – ലെ അട്ടിമറി ശ്രമത്തിന് ശേഷം വടക്കൻ മാലിയുടെ ഭൂരിഭാഗ പ്രദേശവും ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്ക് സ്വാധീനമുള്ള മേഖലയാണ്. ഇത് പോരാളികളെ പരിശീലിപ്പിക്കാനും സജ്ജരാക്കാനും അവരെ പ്രാപ്തമാക്കി. അവിടെ നിന്ന്, പോരാളികൾ നൈജറിലേക്കും ബുർക്കിന ഫാസോയിലേക്കും അതിർത്തി കടക്കുകയും അവരുടെ തീവ്രവാദ അജണ്ട എതിർക്കുന്ന ആരെയും, പ്രത്യേകിച്ച് ക്രിസ്ത്യൻ വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.