നൈജീരിയയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ 12 ക്രൈസ്തവരെ കൊലപ്പെടുത്തി

ബോക്കോ ഹറാം ഓഫ്ഷൂട്ട് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ (ISWAP) നിന്നുള്ള തീവ്രവാദികൾ ഡിസംബർ 19 -ന് നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ 12 ക്രൈസ്തവരെ കൊലപ്പെടുത്തി. മോണിംഗ് സ്റ്റാർ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“തീവ്ര ഇസ്ലാമിക തീവ്രവാദികൾ, ക്രിസ്ത്യൻ ഗ്രാമമായ കിലാംഗൽ അസ്കിറ-ഉബ കൗണ്ടിയിൽ ഉച്ച കഴിഞ്ഞ്, പള്ളിയിലെ പ്രാർത്ഥനാശുശ്രൂഷകൾ കഴിഞ്ഞ ഉടനെയാണ് ആക്രമണം നടത്തിയത്. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ക്രൈസ്തവർ തീവ്രവാദികളാൽ ആക്രമിക്കപ്പെടുന്നത് തുടരുകയാണ്. ഈ കൊലപാതകികളിൽ നിന്ന് നമ്മുടെ ജനങ്ങളെയും രാജ്യത്തെയും ദൈവം സംരക്ഷിക്കുന്നതിനായി പ്രാർത്ഥിക്കുക” – പ്രദേശവാസിയായ ജോസഫ് യോഹന്ന വേദനയോടെ പറയുന്നു.

ISWAP പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ നൈജീരിയയിൽ പതിനായിരക്കണക്കിന് ക്രൈസ്തവരെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. ഈ തീവ്രവാദ സംഘങ്ങൾ തട്ടിക്കൊണ്ടു പോകുന്നവരെ പിന്നീടൊരിക്കലും തിരിച്ചയക്കുകയില്ല. അവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭ്യമല്ല. അവരെ അടിമകളായോ, ചാവേറുകളായോ ഉപയോഗിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.