തീവ്ര ഇസ്ലാമിസ്റ്റുകൾ മതം മാറ്റത്തിനായി ക്രൈസ്തവരെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രിസ്ത്യൻ, മുസ്ലീം കർഷകരെ ആക്രമിക്കുകയും അവരുടെ കൃഷിഭൂമി നശിപ്പിക്കുകയും ചെയ്തു. കൂടാതെ ക്രൈസ്തവരെ കീഴ്പ്പെടുത്താനും മതം മാറാനും നിർബന്ധിക്കുകയും ചെയ്യുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രാദേശിക സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു.

മാലിയിലെ ജനങ്ങളെ കീഴടക്കാനുള്ള ജിഹാദിസത്തിന്റെ പുതിയ ആയുധം ‘വിശപ്പ്’ ആയിരിക്കുമെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) അപലപിച്ചു. കാരണം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ കർഷകരെ ആക്രമിക്കുന്നത് തുടരുകയാണ്. ജിഹാദികൾ, അവരുടെ കൃഷിയിടങ്ങളിൽ നിന്ന് വിളവെടുക്കുന്നത് തടയുകയാണ്. ക്രിസ്ത്യൻ, മുസ്ലീം കർഷകർ അവരുടെ ചരക്ക് വാഹനങ്ങളിൽ അരി കൊണ്ടുപോകുന്നതിൽ നിന്ന് അവരെ തടയുകയും അനുസരിക്കാത്തവരുടെ കൃഷിയിടം കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നു; ചിലപ്പോൾ കൊലപ്പെടുത്താൻ പോലും ശ്രമിക്കുന്നു.

സെഗൗ മേഖലയിലെ 12 പട്ടണങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കും ദുർബലരായ കുടുംബങ്ങൾക്കും സഹായം, ഭക്ഷ്യസഹായം, വൈദ്യസഹായം എന്നിവ പൊന്തിഫിക്കൽ ഫൗണ്ടേഷൻ എസിഎൻ നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.