ബുർക്കീന ഫാസോയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു

വടക്കൻ ബുർക്കീന ഫാസോയിൽ നവംബർ 14 -ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ തീവ്രവാദികൾ 19 പട്ടാളക്കാരെയും ഒരു പ്രദേശവാസിയെയും കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബുർക്കീന ഫാസോയുടെ മാലി അതിർത്തിയോടു ചേർന്നുള്ള സൗം പ്രവിശ്യയിലെ ഇനാറ്റ ടൗണിൽ പുലർച്ചയ്ക്കു മുമ്പാണ് ആക്രമണം നടന്നത്. അവിടെ രാജ്യം, വർഷങ്ങളായി സായുധസംഘങ്ങളുമായി പോരാടുന്നു.

“ആക്രമണം സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാം” – ദേശീയ ടെലിവിഷനിൽ ഒരു പ്രക്ഷേപണത്തിൽ, ബുർക്കിന ഫാസോ സുരക്ഷാമന്ത്രി മാക്സിം കോൺ പറഞ്ഞു. ബുർക്കിന ഫാസോ, നൈജർ, മാലി എന്നിവയുടെ അതിർത്തികളിൽ വ്യാപിച്ചുകിടക്കുന്ന സഹേലിന്റെ അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയ ആക്രമണമാണ് ഇത്. വർഷങ്ങളായി, അൽ-ഖ്വയ്ദയും ഐഎസ് ഭീകരരുമാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ഗവൺമെന്റുകളുടെ പിന്തുണയോടെ സേവനം ചെയ്യുന്ന ആയിരക്കണക്കിന് ഐക്യരാഷ്ട്രസഭ, പ്രാദേശിക, പാശ്ചാത്യ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഈ മേഖലയിലെ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവനു വേണ്ടി പലായനം ചെയ്യുകയും ചെയ്യുന്നു.

ഈ ആക്രമണത്തിന് രണ്ടു ദിവസങ്ങൾക്കു മുൻപ് വടക്കൻ ബുർക്കീന ഫാസോയിൽ അജ്ഞാതരായ അക്രമികൾ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത മറ്റൊരു ആക്രമണം ഉണ്ടായിരുന്നു. വിദൂര വടക്കൻ സഹേൽ മേഖലയിലെ ഡോറി, എസ്സാകാനെ നഗരങ്ങൾക്കിടയിൽ അൽകോമയ്ക്കു സമീപം സുരക്ഷാദൗത്യത്തിനിടെയാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.

നവംബർ ആദ്യം, ബുർക്കീന ഫാസോയ്ക്കും മാലിക്കും ഇടയിലുള്ള അതിർത്തിയോട് ചേർന്നുള്ള നൈജറിലെ ഗ്രാമമായ അദാബ്-ദാബിനു നേരെ ജിഹാദികൾ എന്ന് സംശയിക്കുന്നവരുടെ മറ്റൊരു ആക്രമണത്തിൽ 69 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.