അസാധാരണ മിഷൻ മാസത്തിലെ  മിഷൻ തീം സോങ് ശ്രദ്ധേയമായി

അസാധാരണ മിഷൻ മാസത്തോട് അനുബന്ധിച്ച് ഇറങ്ങിയ മിഷൻ തീം സോങ് ശ്രദ്ധേയമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മിഷൻ പ്രവർത്തനങ്ങൾ കോർത്തിണക്കിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിരിക്കുന്നത്. മിഷനറിമാർ പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെട്ടവരാണ് എന്ന ആശയമാണ് ഈ പാട്ട് മുൻപോട്ട് വെയ്ക്കുന്നത്.

‘സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം’ എന്ന  തലക്കെട്ടോടെ ആരംഭിച്ചിരിക്കുന്ന പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഫാ. അശോക് കൊല്ലംകുടി എം എസ് റ്റി ആണ്. കെസിബിസി യും കലാസാധനയും ഒന്ന് ചേർന്നൊരുക്കിയ 2019 ലെ മിഷൻ തീം സോങ് ആണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.