ബെയ്റൂട്ടിലെ സ്ഫോടനം: കേടുപാടുകളോടെ ഒരു ഫ്രാൻസിസ്‌ക്കൻ ആശ്രമവും

ചൊവ്വാഴ്ച, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇരട്ടസ്ഫോടനത്തിന്റെ ഫലമായി ഒരു ഫ്രാൻസിസ്‌ക്കൻ ആശ്രമത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതായി ദി കസ്റ്റഡി ഓഫ് ഹോളി ലാൻഡിന്റെ റിപ്പോർട്ടുകൾ. ആശ്രമത്തിൽ താമസിക്കുന്ന വൈദികർക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

എന്നാൽ, ഈ സ്‌ഫോടനത്തിൽ ഇതുവരെ 78 പേർ മരിക്കുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ലബനൻ പ്രധാനമന്ത്രി ഹസൻ ഡയബിന്റെ ഭാര്യയും മകളും ഉൾപ്പെടുന്നു. സ്ഫോടനത്തിന്റെ ഫലമായി പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.