ലത്തീന്‍ ജനുവരി 5, യോഹ 1:43-51 – അനുഭവം

നസറത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്നാണ് നാഥനയേലിന്റെ ചോദ്യം. നന്മയുടെ നേരെയുള്ള അടഞ്ഞ മനോഭാവമാണിത്; വ്യക്തികളെ മുന്‍വിധിയോടെ സമീപിക്കുന്ന രീതിയാണിത്. നന്മ സ്വീകരിക്കാനാവണമെങ്കില്‍ അവശ്യം വേണ്ട മനോഭാവം വന്നു കാണുക എന്നതാണ്. നേരിട്ടു കാണാനും, കണ്ടു മനസ്സിലാക്കാനുമുള്ള തുറവിയും സന്നദ്ധതയുമുള്ളവനു മാത്രമേ നന്മയെ തിരിച്ചറിയാനും സ്വീകരിക്കാനും സാധിക്കുകയുള്ളൂ. അതിനാല്‍ മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ നീ നിന്റെ മുന്‍വിധികളെ മാറ്റിവക്കുക; നേരിട്ട് കണ്ടറിഞ്ഞ് മനസ്സിലാക്കാം എന്നത് നിന്റെ രീതിയാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.