ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്

ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലപാട് വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. മറാത്ത ജാതി സംവരണക്കേസ് വിധിയുടെ അടിസ്ഥാനത്തിൽ ആണ് ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ സംവരണം ലഭിക്കാത്തവർക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുമായുള്ള 103 ഭരണഘടനാ ഭേദഗതി പ്രകാരമുള്ള സംവരണം മൗലിക അവകാശമാണ്. സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചർച്ചതന്നെ ആവശ്യമില്ലാതിരിക്കെ 102 ഭരണഘടനാ ഭേദഗതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ പരത്തുന്ന ഗൂഢശ്രമങ്ങൾ അപലപനീയമാണ്. ഇഡബ്ല്യുഎസ് സംവരണം ഇപ്പോൾ പ്രാബല്യത്തിലായതിനാൽ ആനുകൂല്യങ്ങൾ നിഷേധിച്ചാൽ സാമൂഹ്യമായും നിയമപരമായും ശക്തമായി നേരിടുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.